കെഎസ്ആർടിസി കർണാടകയ്ക്കും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി
കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ഇനിമുതൽ കർണാടകയ്ക്കും ഉപയോഗിക്കാം. കെഎസ്ആർടിസി എന്ന പേര് കർണാടകം ഉപയോഗിക്കുന്നതിന് എതിരെ കേരളാ റോഡ് ട്രാന്‍സ്‌പോർട്ട് കോർപ്പറേഷന്‍ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ ഈ പേരിനെ ചൊല്ലി കർണാടകവും കേരളവും തമ്മിൽ വർഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിനാണ് വിരാമമായത്.
കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാന്‍ ട്രേഡ് മാർക്ക് റജിസ്ട്രി തങ്ങൾക്കു മാത്രമാണ് അനുവാദം തന്നിരിക്കുന്നതെന്നും മറ്റാർക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് നിയമയുദ്ധം തുടങ്ങിയത്. പിന്നാലെ കർണാടക, ചെന്നൈയിലെ ഇന്‍റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിനെ സമീപിച്ചു. പിന്നീട് ബോർഡ് തന്നെ ഇല്ലാതായതോടെയാണ് കേസ് മദ്രാസ് ഹൈക്കോടതിയിൽ എത്തിയത്. തിരുവിതാംകൂർ രാജകുടുംബം 1937ൽ ആരംഭിച്ച പൊതുഗതാഗതം സംസ്ഥാന രൂപീകരണത്തിനുശേഷം 1965ൽ കെഎസ്ആർടിസിയായി. എന്നാൽ 1973 മുതലാണ് കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് കർണാടക ഉപയോഗിച്ച് തുടങ്ങിയത്.
g