പാർലമെന്റിലെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിക്ക് അതൃപ്തി


ഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രിക്ക് അതൃപ്തി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ മുതിർന്ന മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധിച്ചു. സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്ന് സ്പീക്കർ ഓംബിർല പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നായിരുന്നു പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്‍റെ വിശദീകരണം.

മുതിർന്ന മന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി അറിയിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മന്ത്രിമാരായ അനുരാഗ് താക്കൂർ, പീയുഷ് ഗോയൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച് അമിത് ഷാ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. അടിയന്തരനടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.

ഇരുസഭകളിലും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. മുദ്രാവാക്യം വിളിച്ച് അംഗങ്ങൾ പ്രതിഷേധിച്ചു. സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു സ്പീക്കറുടെ മറുപടി. സുരക്ഷാ വീഴ്ച ദൗർഭാഗ്യകരമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്നും പ്രതിരോധമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും രാജ് നാഥ് സിങ് വിശദീകരിച്ചു.

രാവിലെ യോഗം ചേർന്ന ഇൻഡ്യ മുന്നണി നേതാക്കളും സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണം, സുരക്ഷാ വീഴ്ചയിൽ പാർലമെന്റിൽ ചർച്ച വേണം, പ്രതികൾക്ക് പാസ് നൽകിയ ബിജെപി എംപി പ്രതാപ് സിംഹക്കെതിരെ നടപടി വേണം എന്നീ മൂന്ന് ആവശ്യങ്ങൾ ഉയർത്തിയാണ് ഇന്ത്യാമുന്നണി പ്രതിഷേധം. എന്നാൽ അന്വേഷണം തുടരുന്നതിനിടെ ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തേണ്ടെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

article-image

jllkjkljkljkl

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed