പ്ര­തി­ഷേ­ധം മു­ഖ്യ­മ­ന്ത്രി­യു­ടെ അറി­വോടെ, അ­ക്ര­മിക­ളെ എ­ത്തി­ച്ചത് പോ­ലീ­സ് വാ­ഹ­ന­ത്തിലെന്ന് ഗവർണർ


ന്യൂ­ഡല്‍­ഹി: മു­ഖ്യ­മ­ന്ത്രി­ക്കെ­തിരാ­യ ആ­രോപ­ണം ക­ടു­പ്പി­ച്ച് ഗ­വര്‍­ണര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാന്‍. ത­നി­ക്കെ­തിരാ­യ എ­സ്­എ­ഫ്‌­ഐ പ്ര­വര്‍­ത്ത­ക­രു­ടെ പ്ര­തി­ഷേ­ധം മു­ഖ്യ­മന്ത്രി അ­റി­ഞ്ഞു­ള്ള ഗൂഢാ­ലോ­ച­ന­യാ­ണെ­ന്ന് ഗ­വര്‍ണര്‍ ആ­വര്‍­ത്തിച്ചു. വി­ദ്യാര്‍­ഥിക­ളെ ഇ­ള­ക്കി­വിട്ട­ത് മു­ഖ്യ­മ­ന്ത്രി­യു­ടെ പ്ര­സം­ഗ­മാ­ണ്. ആ­സൂ­ത്രി­തമാ­യ പ്ര­തി­ഷേ­ധ­മാ­ണ് ത­നി­ക്കെ­തി­രേ ഉ­ണ്ടാ­യ­ത്. പ്ര­തി­ഷേ­ധം ക­ണ്ട് താന്‍ വാ­ഹ­ന­ത്തില്‍ ഇ­രി­ക്ക­ണ­മാ­യി­രുന്നോ എന്നും ഗ­വര്‍­ണര്‍ ചോ­ദി­ച്ചു. മൂ­ന്നി­ട­ത്താ­ണ് ത­നി­ക്കെ­തി­രേ പ്ര­തി­ഷേ­ധ­മു­ണ്ടാ­യത്. വാ­ഹ­ന­ത്തി­ന്‍റെ ഗ്ലാ­സ് പൊ­ട്ടു­ന്ന ത­ര­ത്തി­ലാ­ണ് അ­ക്ര­മികള്‍ കാ­റില്‍ ഇ­ടി­ച്ചത്. ഇവ­രെ പി­ന്തി­രി­പ്പി­ക്കാന്‍ പോ­ലീ­സ് ശ്ര­മി­ച്ചി­ല്ലെന്നും ഗ­വര്‍­ണര്‍ ആ­രോ­പിച്ചു. പോ­ലീ­സ് വാ­ഹ­ന­ത്തി­ലാ­ണ് അ­ക്ര­മിക­ളെ കൊ­ണ്ടു­വ­ന്ന­ത്. അ­ക്ര­മി­കള്‍­ക്കെ­തി­രെ ചു­മ­ത്തി­യി­ട്ടു­ള്ള ദുര്‍­ബ­ല വ­കു­പ്പു­കള്‍ നി­ല­നില്‍­ക്കില്ല. കേര­ളം ഇ­ന്ത്യ­യി­ലാ­ണെ­ന്ന കാ­ര്യം മ­റ­ക്ക­രു­തെന്നും ഗ­വര്‍­ണര്‍ കൂ­ട്ടി­ച്ചേര്‍ത്തു.

തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനിൽ നിന്നു വിമാനത്താവളത്തിലേക്ക് പോയപ്പോഴാണ് ഗവർണർക്കെതിരേ എ­സ്­എ­ഫ്‌­ഐ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. ഇതോടെ കാർ റോഡിൽ നിർത്തി ഗവർണർ പുറത്തിറങ്ങി ക്ഷുഭിതനായിരുന്നു.

article-image

asdadsdsaadsdsaads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed