ജെഡി−എസിലെ തർക്കം പിളർപ്പിലേക്ക്: പാർട്ടി ദേശീയധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെ പുറത്താക്കിയെന്ന് സി.കെ. നാണു വിഭാഗം


ജെഡി−എസിലെ തർക്കം പിളർപ്പിലേക്ക്. പാർട്ടി ദേശീയധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെ പുറത്താക്കിയെന്ന് സി.കെ. നാണു വിഭാഗം. ബംഗളൂരുവിൽ ചേർന്ന പ്ലീനറി യോഗത്തിലാണ് പാർട്ടി അധ്യക്ഷനെ പുറത്താക്കിയതായി പ്രമേയം പാസാക്കിയത്. ദേശീയാധ്യക്ഷപദവിയിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. ദേവഗൗഡയെയും മകനും പാർട്ടി കർണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാരിസാമിയെയും പുറത്താക്കിയതായും നാണുപക്ഷം അറിയിച്ചു. വെള്ളിയാഴ്ച ബംഗളുരുവിൽ നടന്ന ദേശീയ എക്സിക്യൂട്ടീവിൽ സി.കെ. നാണുവിനെ പുറത്താക്കിയതായി ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു.  ദേവഗൗഡക്കു പകരം നാണുവിനെ പാർട്ടിയുടെ പുതിയ അധ്യക്ഷനായി യോഗം തെരഞ്ഞെടുത്തു. ഗേവഗൗഡ പുറത്താക്കിയ സി.എം. ഇബ്രാഹിം ഇപ്പോഴും കർണാടക സംസ്ഥാനധ്യക്ഷനായി തുടരുന്നുവെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്. 

അതേസമയം കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും യോഗത്തിൽ പങ്കെടുത്തില്ല. പ്രധാനമായും മൂന്നു തീരുമാനങ്ങളാണ് ഇന്നത്തെ പ്ലീനറി യോഗത്തിൽ പാസാക്കിയതായി സി.കെ. നാണു വിഭാഗം വ്യക്തമാക്കുന്നത്. ദേവഗൗഡ വിഭാഗത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനവും ജനതാ പരിവാർ എന്ന പേരിൽ ജനതാ പാർട്ടികളുടെ ഒരു ഐക്യ സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള രാഷ്ട്രീയ പ്രമേയവും ഇന്നത്തെ യോഗത്തിൽ പാസാക്കി. ദേവഗൗഡയെ പുറത്താക്കിയ പ്രമേയവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാൻ സി കെ നാണു വിഭാഗത്തിന്‍റെ തീരുമാനം.  ജെഡിഎസ് ദേശീയ നേതൃത്വം എന്‍‍ഡിഎയുടെ ഭാഗമായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. എന്‍ഡിഎയില്‍ ചേര്‍ന്നതിനെതിരെ സികെ നാണു, സിഎം ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.

article-image

esfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed