ഡാനിഷ് അലി എം.പിയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കി


പാർലമെന്റിൽ വംശീയാധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എം.പിയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധമായ പ്രവർത്തനങ്ങളാണ് നടപടിക്ക് കാരണമെന്നാണ് സൂചന. ‘പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനുമെതിരായ പ്രവർത്തനങ്ങൾക്ക് താങ്കൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ താങ്കൾ പാർട്ടിക്കെതിരായ പ്രവർത്തനങ്ങൾ തുടരുകയാണ്.‘−എന്നായിരുന്നു ബി.എസ്.പി അറിയിച്ചത്. വംശീയാധിക്ഷേപം നേരിട്ടതിനു ശേഷം ഡാനിഷ് അലി നിരവധി തവണ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. 

കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാൾ പ്രതിഷേധം നടത്തി. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കുകയും ചെയ്തു.   ഡാനിഷ് അലിക്കെതിരായ വംശീയാധിക്ഷേപത്തിൽ ബി.ജെ.പി എം.പി രമേശ് ബിധുരി ഖേദം പ്രകടിപ്പിച്ചിരുന്നു. ലോക്സഭ പ്രിവിലേജസ് കമ്മിറ്റി യോഗത്തിലായിരുന്നു ഡാനിഷിന്റെ ഖേദപ്രകടനം. ചന്ദ്രയാൻ 3ന്റെ വിജയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 21ന് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബി.ജെ.പി നേതാവ് ഡാനിഷ് അലിക്കെതിരെ ഗുരുതരമായ വംശീയാധിക്ഷേപം നടത്തിയത്. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും ബിധുരി മാപ്പുപറയാൻ തയാറായിരുന്നില്ല.

article-image

മംനവമവ

You might also like

  • Lulu Exchange
  • Straight Forward

Most Viewed