ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിൽ


ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിൽ. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ദളിതർക്കും ആദിവാസികൾക്കുമെതിരെ കഴിഞ്ഞ വർഷം ഏറ്റവുമധികം അതിക്രമങ്ങൾ നടന്നത് ഉത്തർ പ്രദേശിലാണ്. രാജസ്ഥാൻ രണ്ടാം സ്ഥാനത്തും മധ്യപ്രദേശ് മൂന്നാമതുമാണ്.

കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 57,428 കുറ്റകൃത്യങ്ങളാണ് ദളിതർക്കെതിരെ നടന്നത്. ഇതിൽ ഉത്തർ പ്രദേശിൽ മാത്രം 15,368 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമതുള്ള രാജസ്ഥാനിൽ 8,752 കുറ്റകൃത്യങ്ങളും മധ്യപ്രദേശിൽ 7,733 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തു. നാലാം സ്ഥാനത്തുള്ള ബീഹാറിൽ റിപ്പോർട്ട് ചെയ്തത് 6,509 കേസുകളാണ്. ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മധ്യപ്രദേശ് ആണ് ഒന്നാമത്. 2979 കുറ്റകൃത്യങ്ങൾ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാൻ (2521), ഒഡീഷ (773) എന്നീ സംസ്ഥാനങ്ങൾ അടുത്ത സ്ഥാനങ്ങളിലുണ്ട്.

article-image

sadadsdsadsdsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed