നാ­വ­ട­പ്പി­ക്കാന്‍ ക­ഴി­യില്ല, മോ­ദി­ക്കെ­തി­രേ ഇ­നിയും ശ­ബ്ദ­മു­യര്‍ത്തും: മഹുവ


ന്യൂ­ഡല്‍ഹി: പ്ര­ധാ­ന­മന്ത്രി ന­രേ­ന്ദ്ര മോ­ദി­ക്കെ­തി­രേ ഇ­നി­യും ശ­ബ്ദ­മു­യര്‍­ത്തു­മെ­ന്ന് എത്തിക്സ് കമ്മിറ്റി ശിപാർശയിൽ ലോ­ക്‌­സ­ഭ­യില്‍­നി­ന്ന് പു­റ­ത്താക്കി­യ തൃ­ണ­മൂല്‍ കോണ്‍­ഗ്ര­സ് എം­പി മഹുവ മൊ­യ്ത്ര. ത­ന്‍റെ നാ­വ­ട­പ്പി­ക്കാന്‍ ക­­ഴി­യി­ല്ലെന്നും പോ­രാ­ട്ടം ഇ­നിയും തു­ട­രു­മെന്നും മഹു­വ പ്ര­തി­ക­രിച്ചു. ചോ­ദ്യ­ത്തി­ന് താന്‍ കോ­ഴ വാ­ങ്ങി­യെ­ന്ന­തി­ന് ഒ­രു തെ­ളി­വു­മില്ല. ത­ന്നെ പു­റ­ത്താ­ക്കാന്‍ എ­ത്തി­ക്‌­സ് ക­മ്മി­റ്റി­ക്ക് ഒ­രു അ­ധി­കാ­ര­വു­മി­ല്ല. യാ­തൊ­രു തെ­ളി­വു­മില്ലാ­തെ­യാ­ണ് ത­നി­ക്കെ­തി­രേ ന­ട­പ­ടി­യെ­ടു­ത്ത­തെന്നും മഹു­വ മാ­ധ്യമ­ങ്ങ­ളോട് പ­റഞ്ഞു.

അ­ദാ­നി­ക്കെ­തി­രേ സം­സാ­രി­ച്ച­തി­നാ­ണ് ത­ന്നെ പു­റ­ത്താ­ക്കി­യത്. അ­ദാ­നി­ക്കെ­തിരായ പോ­രാ­ട്ടം താന്‍ അ­വ­സാ­നി­പ്പി­ക്കി­ല്ല. അ­ടു­ത്ത 30 വര്‍­ഷം പാര്‍­ല­മെ­ന്‍റിന് അ­കത്തും പു­റത്തും താന്‍ പോ­രാ­ട്ടം തു­ട­രും. ഉടനെ സി­ബി­ഐ­യെ അയ­ച്ച് ത­ന്നെ വേ­ട്ട­യാ­ടു­മെ­ന്ന് ത­നി­ക്ക­റി­യാ­മെന്നും മഹു­വ കൂ­ട്ടി­ച്ചേര്‍ത്തു.

article-image

adsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed