തെരഞ്ഞെടുപ്പ് തോൽവി; മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ്


മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ്. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. പകരം പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ നിർദ്ദേശം നൽകി. കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെസി വേണു ഗോപാൽ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. ഇന്ത്യ മുന്നണി നേതാക്കളെ പിണക്കിയതിൽ ഹൈക്കമാൻഡ് നേരിൽ അതൃപ്തി അറിയിച്ചു. കമൽ നാഥ് ഉടൻ രാജി വയ്ക്കുമെന്ന് സൂചന.

തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടെന്ന് കമൽനാഥ് രംഗത്തുവന്നിരുന്നു. വിഷയം വിശദമായി പരിശോധിക്കുമെന്നും കമൽനാഥ് പറഞ്ഞു. മധ്യപ്രദേശിലെ കനത്ത പരാജയം സംബന്ധിച്ച് കോൺഗ്രസ്, പ്രാഥമിക പരിശോധനകൾ ആരംഭിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായെന്ന ആരോപണ വുമായി പി സി സി അധ്യക്ഷൻ കമൽനാഥ് രംഗത്ത് വന്നത്. ജയിച്ചവരും തോറ്റവരും ആയ സ്ഥാനാർത്ഥികളുമായി താൻ ചർച്ച നടത്തിയെന്നും, ചിലർക്ക് സ്വന്തം ഗ്രാമത്തിൽ പോലും 50 വോട്ടുകൾ മാത്രമാണ് ലഭിച്ചത് എന്നതും, ഒരു ബൂത്തിൽ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞില്ല എന്നുള്ളതും അസ്വാഭാവികമാണെന്ന് കമൽനാഥ് പ്രതികരിച്ചു. ജയത്തിന് പശ്ചാത്തലം ഒരുക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് സർവേകൾ നടത്തുന്നതെന്നുമാണ് ആരോപണം.

article-image

adsadsdaadsadsadsad

You might also like

Most Viewed