പാര്‍ലമെന്‍റ് ശീതകാല സമ്മേളനം; ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു


പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പാര്‍ലമെന്‍റ് ലൈബ്രറി മന്ദിരത്തിലാണ് യോഗം ചേര്‍ന്നത്. പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് യോഗം വിളിച്ചത്. 23 പാര്‍ട്ടികളും 30 നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും സംവാദങ്ങള്‍ക്ക് അന്തരീക്ഷം നിലനിര്‍ത്തണമെന്നും പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. സാധാരണയായി സെഷൻ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. 

എന്നാല്‍ മൂന്നിന് നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇത്തവണ ഒരുദിവസം മുന്‍കൂട്ടി സര്‍വകക്ഷി യോഗം വിളിക്കുകയായിരുന്നു. ഈ മാസം നാലിനാണ് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. 22ന് സമാപിക്കും. 15 സിറ്റിംഗുകളാണ് ഉള്ളത്. 19 ബില്ലുകളും രണ്ട് സാമ്പത്തിക ഇനങ്ങളും പരിഗണനയിലുണ്ട്. തൃണുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ “കാഷ് ഫോര്‍ ക്വറി’ കേസില്‍ പുറത്താക്കിയതുള്‍പ്പെടെയുള്ള വിഷയം സഭയെ പ്രക്ഷുബ്ദമാക്കിയേക്കും.

article-image

dfgdfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed