2028ലെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


2028ലെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 33) ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ തുടക്കം കുറിച്ച ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28ആം പതിപ്പിനെ (കോപ് 28) അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവിനു തുടക്കം കുറിച്ച മോദി, കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ അധികം സമയമില്ലെന്ന് പറഞ്ഞു.  “കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു ചെറിയ വിഭാഗം വകതിരിവില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തു. മാനവരാശി മുഴുവൻ അതിനിപ്പോൾ വില നല്കുകയാണ്; പ്രത്യേകിച്ചും തെക്കൻ മേഖലയിലുള്ളവർ. നമ്മുടെ താത്പര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചാൽ ലോകം ഇരുട്ടിലാകും. വികസനവും പ്രകൃതിസംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകുന്നതിന്‍റെ ഉദാഹരണമാണ് ഇന്ത്യ. ലോകജനസംഖ്യയിൽ 17 ശതമാനം ഇന്ത്യയിലാണ്. 

എന്നാൽ, ആഗോള കാർബൺ പുറന്തള്ളലിൽ നാലു ശതമാനത്തിൽ താഴെയാണ് ഇന്ത്യയുടെ പങ്ക്. 2030ഓടെ കാർബൺ പുറന്തള്ളൽ 45 ശതമാനം കുറയ്ക്കാനും ഫോസിൽ ഇതര ഇന്ധനങ്ങളുടെ ഉപയോഗം 50 ശതമാനം ആക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. 2070ൽ കാർബൺ പുറന്തള്ളൽ പൂജ്യമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് നീങ്ങുന്നത് − മോദി പറഞ്ഞു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽനഹ്യാന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നരേന്ദ്ര മോദിയെത്തിയത്. ഇന്നലെ വൈകുന്നേരം അദ്ദേഹം മടങ്ങി. നവംബർ 30ന് ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടി ഡിസംബർ 12നു സമാപിക്കും. കോപ് 27 കാലാവസ്ഥാ ഉച്ചകോടി ഈജിപ്തിലെ ഷാം അൽ ഷെയ്ഖിലാണു നടന്നത്. 2002ൽ കോപ് 8 കാലാവസ്ഥാ ഉച്ചകോടി ന്യൂഡൽഹിയിലാണു നടന്നത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed