രണ്ട് വർഷം ബില്ലുകളിൽ എന്തെടുക്കുകയായിരുന്നു'; ഗവർണറെ വിമർശിച്ച് സുപ്രീം കോടതി


ന്യൂഡൽഹി: ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബില്ലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവച്ചതിലാണ് ഗവർണർക്ക് വിമർശനം. രണ്ട് വർഷം ഗവർണർ ബില്ലുകളിൽ എന്തെടുക്കുകയായിരുന്നുവെന്നും കോടതി ചോദിച്ചു. എട്ട് ബില്ലുകൾ വൈകിപ്പിച്ചതിൽ ന്യായീകരണമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ബിൽ പിടിച്ചുവയ്ക്കാനുള്ള കാരണം ഗവർണർ അറിയിച്ചില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. സർക്കാരുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാവില്ല. പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഭരണഘടനാപരമായി ഗവർണർക്ക് സുതാര്യത വേണ്ടേയെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയും ബിൽ അവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ബില്ലുകൾ രാഷ്ട്രപതിയ്ക്ക് അയച്ച ഗവർണറുടെ നടപടയിൽ ഇടപെടാൻ തൽകാലം സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

article-image

dsadsasdadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed