ഭക്ഷണത്തിന് രുചിയില്ല: മഹാരാഷ്ട്രയിൽ യുവാവ് അമ്മയെ വെട്ടിക്കൊന്നു


 

സ്വാദിഷ്ടമായ ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകൻ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് കൊലപതാകം നടന്നത്. അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. 26 ന് അമ്മയുമായി ഇയാൾ വീണ്ടും വഴക്കുണ്ടാക്കി. രുചികരമായ ഭക്ഷണം വിളമ്പാത്തതായിരുന്നു കാരണം.

വഴക്കിനിടയിൽ ഇയാൾ അമ്മയെ അരിവാളുകൊണ്ട് വെട്ടി. വെട്ടേറ്റ് നിലത്തുവീണ 55 കാരി തൽക്ഷണം മരിച്ചു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം പ്രതി അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

article-image

ADSDASDASADSADSADS

You might also like

Most Viewed