ഗുജറാത്തില്‍ കനത്ത മഴയും ഇടിമിന്നലും; 20 പേര് മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് 20 പേര് മരിച്ചു. ഞായറാഴ്ചയാണ് മിന്നലേറ്റുള്ള അപകടമുണ്ടായത്. ദാഹോദ് ജില്ലയില്‍ നാല് പേരാണ് മിന്നലേറ്റ് മരിച്ചത്. ബറൂച്ചില്‍ മൂന്നും താപ്പിയില് രണ്ടും പേരാണ് മരിച്ചത്. അഹമ്മദാബാദ് അടക്കമുള്ള സ്ഥലങ്ങളിലും ഇടിമിന്നലേറ്റ് ആളുകള്‍ മരിച്ചെന്നാണ് വിവരം. ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. തുടര്‍ച്ചയായി പെയ്ത മഴയില്‍ സംസ്ഥാനത്ത് പലയിടത്തും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഗുജറാത്തിലെ 252 താലൂക്കുകളില്‍ 234 ഇടത്തും ഞായറാഴ്ച മഴ രേഖപ്പെടുത്തിയെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ അറിയിച്ചു.
സൂറത്ത്, സുരേന്ദ്രനഗര്‍, ഖേദ, താപി, ബറൂച്ച്, അമ്രേലി തുടങ്ങിയ ജില്ലകളില്‍ 16 മണിക്കൂറിനുള്ളില്‍ 50 മുതല്‍ 117 മില്ലിമീറ്റര്‍ വരെ മഴയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പലയിടത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കാഴ്ചാപരിധി കുറഞ്ഞതോടെ സൂറത്ത് വിമാനത്താവളത്തില്‍നിന്ന് പത്ത് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.
ADSADSASADSADS