മണിപ്പൂരിൽ സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് സൂചന


മണിപ്പൂരിൽ സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് സൂചന. വിവിധ സംഘടനകളുമായി ചർച്ച നടത്തുന്നത് സ്ഥീതികരിച്ച് മണിപ്പൂർ സർക്കാർ. കേസുകൾ പിൻവലിയ്ക്കുന്നതും ആയുധങ്ങൾ കൈമാറുന്നതും അടക്കം ഉള്ള വ്യവസ്ഥകൾ സമാധാന കരാറിൽ ഉൾപ്പെടുത്തും എന്നാണ് വിവരം.

മണിപ്പൂരിൽ സമാധാന കരാർ സാദ്ധ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയിട്ട് മാസങ്ങളായി. സംഘർഷം പടർന്നതല്ലാതെ ഇരു വിഭാഗങ്ങളെയും ഒരു മേശയ്ക്ക് ചുറ്റും എത്തിയ്ക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയ പ്രതിനിധികൾ വിവിധ സംഘടനകളുമായി നടത്തിയ അനൗദ്യോഗിക ചർച്ചകളാണ് ഇപ്പോൾ സഹചര്യത്തിന് അയവുണ്ടാക്കിയിരിയ്ക്കുന്നത്.

വിവിധ സംഘടനകളുമായ് ചർച്ച നടത്തുന്നത് മണിപ്പൂർ സർക്കാർ സ്ഥീതികരിച്ചു. ഇരു വിഭാഗങ്ങളുമായുള്ള സംയുക്ത ചർച്ച ഉടൻ ഉണ്ടാകും എന്നാണ് സർക്കാർ പ്രതിക്ഷ. ഇരുവിഭാഗങ്ങളും സംസ്ഥാന സർക്കാരുമായ് സമാധാന കരാറിൽ ഒപ്പു വയ്ക്കും. കേസുകൾ പിൻ വലിയ്ക്കുന്നതും ആയുധങ്ങൾ കൈമാറുന്നതും അടക്കം സമാധാന കരാറിൽ ഉൾപ്പെടുത്താനാണ് നിർദ്ധേശിയ്ക്കപ്പെട്ടിട്ടുള്ളത്.

 

article-image

DDSADSADSADS

You might also like

Most Viewed