ബിഹാറില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നു

പാറ്റ്ന: ബിഹാറില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ലാല്‍ ബാബു(20) ആണ് അറസ്റ്റിലായത്. ബിഹാറിലെ മുസാഫര്‍പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. രക്ഷിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു.
വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള പാടത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ലാല്‍ ബാബു പെണ്‍കുട്ടിയുമായി സംസാരിച്ചത് ശ്രദ്ധയില്‍പ്പെട്ടതായി രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
SDADSADSADSSAAD