ഹലാൽ നിരോധനത്തിന് കേന്ദ്രസർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല; അമിത് ഷാ
ന്യൂഡൽഹി: ഹലാൽ സർട്ടിഫിക്കറ്റുള്ള ഉൽപന്നങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ വിശദീകരണം. നിങ്ങൾ വോട്ട് ചെയ്യുമ്പോൾ ഒരു എം.എൽ.എയുടെ ഭാവി മാത്രമല്ല നിർണയിക്കുന്നത്. തെലങ്കാനയുടേയും രാജ്യത്തിന്റേയും ഭാവി കൂടിയാണ്. എല്ലാ പാർട്ടികളുടേയും പ്രവർത്തനം അവലോകനം ചെയ്ത് വേണം നിങ്ങൾ വോട്ട് രേഖപ്പെടുത്താൻ. പാർട്ടികളുടെ പ്രവർത്തനം വിലയിരുത്തി വോട്ട് ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും നിങ്ങൾ വോട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ വൻ കടബാധ്യതയാണ് തെലങ്കാനക്കുണ്ടായത്. മിച്ച വരുമാനമുള്ള സംസ്ഥാനത്ത് നിന്ന് വലിയ കടക്കെണിയിലേക്കാണ് തെലങ്കാന വീണത്. യുവാക്കൾ, കർഷകർ, ദലിതർ, പിന്നോക്കക്കാർ എന്നിവരെല്ലാം തെലങ്കാനയുടെ ഭാവിയിൽ ആശങ്കയുള്ളവരാണെന്നും അമിത് ഷാ പറഞ്ഞു. ഭരണഘടന ആർക്കും പ്രത്യേക അധികാരം നൽകാൻ പറയുന്നില്ല. കെ.സി.ആറിന്റെ മതസംവരണം ഭരണഘടനക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
DSAADSADSADSADS