രാഹുൽ ഗാന്ധി ഫ്യൂസ് പോയ ട്യൂബ് ലൈറ്റെന്ന് ബി.ജെ.പി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഫ്യൂസ് പോയ ട്യൂബ് ലൈറ്റ് എന്ന് പരിഹസിച്ച് ബി.ജെ.പി. എക്സ് പോസ്റ്റിലാണ് രാഹുലിനെ പരിഹസിച്ചുള്ള ചിത്രം ബി.ജെ.പി പങ്കുവെച്ചത്. മെയ്ഡ് ഇൻ ചൈന എന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. കോൺഗ്രസ് അവതരിപ്പിക്കുന്ന രാഹുൽ ഗാന്ധി ഒരു ട്യൂബ് ലൈറ്റാണ് എന്നാണ് കാപ്ഷൻ നൽകിയിരിക്കുന്നത്. 2020ൽ പ്രധാനമന്ത്രിയും രാഹുലിനെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് കളിയാക്കിയിരുന്നു. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നന്ദിപ്രമേയം അവതരിപ്പിക്കുന്നതിനിടെ രാഹുൽ ഇടപെട്ടപ്പോഴായിരുന്നു അത്. ഞാൻ 30, 40 മിനിറ്റോളമായി സംസാരിക്കുന്നു. എന്നാൽ അവിടെ വൈദ്യുതി എത്താൻ വളരെ സമയമെടുത്തു. ട്യൂബ്ലൈറ്റുകളായാൽ അങ്ങനെയാണ്.''-എന്നായിരുന്നു മോദിയുടെ പരിഹാസം.
പ്രധാനമന്ത്രിമാര്‍ക്ക് പ്രത്യേക അന്തസാണുള്ളത്. പ്രത്യേക രീതിയിലാണ് പ്രധാനമന്ത്രിമാര്‍ പൊതുവെ പെരുമാറുന്നത്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി അങ്ങനെയല്ല. പ്രധാനമന്ത്രി പദത്തിന് ചേരുംവിധമല്ല അദ്ദേഹത്തിന്‍റെ പെരുമാറ്റമെന്നും''എന്നാണ് ഇതിന് രാഹുല്‍ പറഞ്ഞത്.
adsdsaadsadsads