കോൺഗ്രസിന് വീണ്ടും അവസരം ലഭിക്കും’; രാജസ്ഥാനിൽ ഭരണതുടർച്ചയുണ്ടാകുമെന്ന് സച്ചിൻ പൈലറ്റ്
രാജസ്ഥാനിൽ ഭരണതുടർച്ചയുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. കോൺഗ്രസിന് വീണ്ടും അവസരം ലഭിക്കും. ജനവികാരം സർക്കാരിന് അനുകൂലമാണ്. സർക്കാരുകൾ മാറിമാറി വരുന്ന പ്രവണത ഇത്തവണ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്ത് കോൺഗ്രസിന് വീണ്ടും അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗസംഖ്യ കിട്ടും. ജനസേവനത്തിന് പ്രതിജ്ഞാബദ്ധരായവർക്കായിരിക്കും ജനങ്ങൾ വോട്ട് ചെയ്യുക. സർക്കാരുകൾ മാറുന്ന പ്രവണത ഇത്തവണ ഉണ്ടാകില്ല. ഭരണതുടർച്ചയുണ്ടാകും’- സച്ചിൻ പറഞ്ഞു.
അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പ്രകടമായ ഭിന്നതയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘പാർട്ടിക്ക് വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇത് രണ്ടോ മൂന്നോ പേരുടെ കാര്യമല്ല. രാജസ്ഥാനിലെ കോൺഗ്രസ് ഘടകം ഒറ്റക്കെട്ടാണ്’-പൈലറ്റ് കൂട്ടിച്ചേത്തു. അതേസമയം, രാജസ്ഥാനിലെ 200 നിയമസഭാ സീറ്റുകളിൽ 199 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഗംഗാനഗറിലെ കരൺപൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നേരത്തെ അന്തരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് രാവിലെ 9 മണി വരെ 9.77% പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. ഡിസംബർ മൂന്നിനാണ് ഫല പ്രഖ്യാപനം.
fdfsdfdfsdfs