ന്യൂസ് ക്ലിക്ക് ഫണ്ടിംഗ് കേസ്: നെവിൽ റോയ് സിംഗാമിന് ഇഡി സമൻസ്
ന്യൂസ് ക്ലിക്ക്’ ഫണ്ടിംഗ് കേസിൽ തുടർ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). ന്യൂസ് പോർട്ടലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗാമിന് ഇ.ഡി സമൻസ് അയച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വിദേശകാര്യ മന്ത്രാലയം(MEA) വഴിയാണ് സമൻസ് അയച്ചിരിക്കുന്നത്.
എഫ്‌സിആർഎ വ്യവസ്ഥകൾ ലംഘിച്ച് നാല് വിദേശ സ്ഥാപനങ്ങൾ വഴി ‘ന്യൂസ് ക്ലിക്ക്’ ഏകദേശം 28.46 കോടി രൂപ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. സിംഗാമിന്റെ ധനസഹായം ആദായനികുതി വകുപ്പിന് പുറമേ സിബിഐ, ഇഡി, ഡൽഹി പൊലീസ് എന്നിവരും അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ 3-ന് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കയസ്തയെയും ഹ്യൂമൻ റിസോഴ്സ് മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു.
ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന കേസിലായിരുന്നു അറസ്റ്റ്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും തകർക്കാൻ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള പരാമശങ്ങൾ എഫ്ഐആറിൽ ഉണ്ട്.
ഡൽഹി പൊലീസിന്റെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ന്യൂസ് പ്ലാറ്റ്‌ഫോമിന്റെ ഓഫീസിലും ജീവനക്കാരുടെ വീട്ടിലും ഇഡി പരിശോധന നടത്തി. കൂടാതെ ന്യൂസ് പോർട്ടൽ വിദേശ ഫണ്ടിംഗ് നിയമം ലംഘിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ഒക്ടോബർ 7 ന് സിബിഐയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിബിഐയും റെയ്ഡുകൾ നടത്തിയിരുന്നു.
asadsadsadsads