രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി ബിജെപിയിൽ


ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂർ മുൻ മേയറുമായ രാമേശ്വർ ദധിച്ച് ബിജെപിയിൽ ചേർന്നു. രാജസ്ഥാൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രൽഹാദ് ജോഷി, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, എംപി രാജേന്ദ്ര ഗെലോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സൂർസാഗർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് രാമേശ്വർ ദധിച്ച് നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാമേശ്വർ പത്രിക പിൻവലിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നത് എന്ന് രാമേശ്വർ ദധിച്ച് പറഞ്ഞു. ദീർഘകാലമായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ മതിപ്പുളവാക്കിയിട്ടുണ്ട്. മോദി പ്രധാനമന്ത്രിയായിരുന്നില്ലെങ്കിൽ അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണം സംഭവിക്കില്ലായിരുന്നു എന്നും രാമേശ്വർ പറഞ്ഞു.

article-image

xccxcxvcvx

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed