ജാതി സെൻസസിനെ കോൺഗ്രസ് ഇപ്പോൾ പിന്തുണയ്ക്കുന്നത് അത്ഭുതമെന്ന് അഖിലേഷ് യാദവ്

ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന്സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ജാതി സെൻസസ് വിവരങ്ങൾ കോൺഗ്രസ് ഭരണകാലത്ത് പുറത്തുവിട്ടിരുന്നില്ല. ആദിവാസികളുടേയും പിന്നോക്കക്കാരുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ സീറ്റ് തർക്കത്തെ തുടർന്നുണ്ടായ ഭിന്നതയക്ക് പിന്നാലെയാണ് വിമർശനം.
ജാതി സെൻസസുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാത്തത് ഇതേ കോൺഗ്രസ് പാർട്ടിയായിരുന്നു. ഇപ്പോൾ എല്ലാവർക്കും മനസ്സിലായി, പിന്നോക്കക്കാരുടേയും ആദിവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന്. ഇപ്പോൾ ജാതി സെൻസസ് വേണം എന്ന കോൺഗ്രസിന്റെ ആവശ്യം അത്ഭുതപ്പെടുത്തുന്നു. അവർ തിരഞ്ഞുകൊണ്ടിരിക്കുന്ന വോട്ട് അവരുടെ കൂടെ ഇല്ല എന്ന് കോൺഗ്രസിന് ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
sadffddfsdfsdfsd