ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി


ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി. ഇന്ത്യയിൽ നിന്നുകൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിക്കില്ലെന്ന് പറയുന്നവർ നരകത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ ബിജെപി സംഘടിപ്പിച്ച കർഷക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര കൃഷി സഹമന്ത്രി.

ഹൈദരാബാദിലെ ജനപ്രതിനിധികൾ ഉപയോഗിക്കുന്ന ഭാഷയെ പരാമർശിച്ച അദ്ദേഹം അത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ദേശീയ ചിന്താഗതിയുള്ള ഒരു സർക്കാർ സംസ്ഥാനത്ത് രൂപീകരിക്കപ്പെടണമെന്നും പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുമ്പോൾ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് പറയാൻ പാടില്ലല്ലോ. വന്ദേ ഭാരതം, ഭാരത് മാതാ കീ ജയ് എന്നിവ പറയുന്നവർക്കേ ഇന്ത്യയിൽ സ്ഥാനമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാനിൽ വിശ്വസിക്കാതെ, പാകിസ്താനിൽ വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ പാകിസ്താനിലേക്ക് പോകട്ടെയെന്നും രാജ്യത്തിന് അത്തരക്കാരെ ആവശ്യമില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയിൽ നദീജലം വിഭജിക്കുന്നത് നിയന്ത്രിക്കുന്ന കൃഷ്ണ ജല തർക്ക ട്രിബ്യൂണലിന്റെ ടേംസ് ഓഫ് റഫറൻസ് കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച സാഹചര്യത്തിലാണ് കർഷക കൺവെൻഷൻ ബിജെപി സംഘടിപ്പിച്ചത്.

article-image

dfgdfgdfgdfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed