ഇസ്രയേൽ വെടി നിർത്തൽ പ്രഖ്യാപിക്കണം; യുഎൻ രക്ഷാസമിതിയിൽ റഷ്യൻ പ്രമേയം


ഗാസയിൽ സ്ഥിതി ഗതികൾ രൂക്ഷമായി തുടരവേ യുഎൻ രക്ഷാ സമിതിയിൽ പ്രമേയം അവതരിപ്പിച്ച് റഷ്യ. ഇസ്രയേൽ വെടി നിർത്തൽ പ്രഖ്യാപിക്കണമെന്നാണ് പ്രമേയം. പ്രമേയം വോട്ടിനിടുമോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. 9 വോട്ട് ഉണ്ടെങ്കിൽ മാത്രമേ റഷ്യൻ പ്രമേയം പാസാവൂ, അതേസമയം, വീറ്റോ അധികാരമുള്ള രാജ്യങ്ങൾ അത് ഉപയോഗിക്കാതിരിക്കുകയും വേണം.


അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്കാണ് വീറ്റോ അധികാരമുള്ളത്. ഇസ്രയേലിന് എതിരായ എല്ലാ നീക്കത്തെയും യുഎൻ രക്ഷാ സമിതിയിൽ അമേരിക്ക എതിർത്തു വരുകയാണ്. ആ സാഹചര്യത്തിൽ പലസ്തീന് അനുകൂലമായ റഷ്യൻ പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ അധികാരം പ്രയോഗിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇതിന് മുമ്പ് ബ്രസീൽ കൊണ്ടുവന്ന പ്രമേയത്തിൽ പറയുന്നത് ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിക്കണമെന്നാണ്.

article-image

ASDADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed