ഭീകരതയ്ക്കെതിരെ ലോകം ഒന്നിച്ച് നിൽക്കണം, സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി


ഭീകരതയ്ക്കും യുദ്ധത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്ക്കെതിരെ ലോകം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്‌. യുദ്ധത്തിൽ വിഭജിച്ച് നിൽക്കുന്ന ലോകത്തിന് ഇന്നത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകില്ല. ജി 20 സ്പീക്കർമാരുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വിവിധ രാജ്യങ്ങളിലെ പാർലമെന്ററി സ്പീക്കർമാരാണ് G-20 ഉച്ചകോടിയിൽ സന്നിഹിതരായിട്ടുള്ളത്. ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് മുന്നേറേണ്ട സമയാണിത്. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നൽകേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ് ഭാരതം. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ പാർലമെന്റായിരുന്നു ഭീകരർ ലക്ഷ്യമിട്ടത്. ആ സമയത്ത് പാർലമെന്റിൽ സെഷൻ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഭീകരവാദം ലോകത്തിന് മുഴുവൻ വെല്ലുവിളിയാണ്. അത് മനുഷ്യരാശിക്ക് എതിരാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എങ്ങനെ ഒരുമിച്ച് നിന്ന് പ്രവർത്തിക്കാമെന്ന് ലോകത്തിലെ എല്ലാ പാർലമെന്റുകളും അവരുടെ പ്രതിനിധികളും പുനർവിചിന്തനം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

article-image

asadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed