പ്രിയങ്കയും രാഹുലും എത്തും; തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം


ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രിയങ്കയും രാഹുലും എത്തും. ഒക്ടോബര്‍ 18 നാണ് ഇരുവരും സംസ്ഥാനത്തെത്തുക. നേതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാനത്തുടനീളം ബസ് യാത്ര സംഘടിപ്പിക്കാനാണ് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം.

ത്രികോണ മത്സരം നടക്കുന്ന തെലുങ്ക് മണ്ണ് തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസ് ആലോചന. കര്‍ണാടക തിരഞ്ഞെടുപ്പ് വിജയവും ഭാരത് ജോഡോ യാത്രക്ക് ലഭിച്ച മികച്ച പ്രതികരണവും അനുകൂല ഘടകങ്ങളായാണ് കോണ്‍ഗ്രസ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 ല്‍ 88 സീറ്റും നേടി കെസിആറിന്റെ ഭാരത് രാഷ്ട്രസമിതിയാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 19 സീറ്റും നേടി. അതേസമയം മൂന്നാം തവണയും അധികാരത്തിലേറാമെന്ന വിജയ പ്രതീക്ഷയില്‍ തന്നെയാണ് ടിആര്‍എസ്.

നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം കോണ്‍ഗ്രസ് മുന്‍തൂക്കം പ്രവചിക്കുന്നതാണ് സര്‍വ്വേ ഫലങ്ങള്‍ കോണ്‍ഗ്രസ് 60 സീറ്റുകള്‍ വരെ നേടുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വ്വേ. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമ്പോള്‍ ഭരണകക്ഷിയായ ബിആര്‍സ് 43 മുതല്‍ 55 സീറ്റുകള്‍ വരെ നേടാമെന്നാണ് സര്‍വേ പറയുന്നത്. ബിജെപി അഞ്ച് മുതല്‍ 11 സീറ്റുകള്‍ വരെ നേടാം. മറ്റുള്ളവര്‍ അഞ്ച് മുതല്‍ 11വരെ സീറ്റുകള്‍ നേടാമെന്നാണ് ഫലം.

article-image

dfgdfsdfsdsdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed