മോദിക്ക് വേണ്ടി ചെണ്ടകൊട്ടുന്നവരെ കമീഷണർമാരാക്കാൻ കേന്ദ്രം ശ്രമിക്കുന്നു; ജയറാം രമേശ്


ന്യൂഡൽഹി: നിയമം ദുർബലപ്പെടുത്താൻ അതിന്‍റെ വ്യവസ്ഥകൾ ഇല്ലാതാക്കാനും പ്രധാനമന്ത്രിയുടെ കീഴിലുള്ള സർക്കാർ നിരന്തരം ശ്രമങ്ങൾ നടത്തിവരികയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതിന്‍റെ 18-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ചരിത്രപ്രധാനമായ വിവരാവകാശ നിയമത്തിന്‍റെ പതിനെട്ടാം വാർഷികമാണ് ഇന്ന്. 2014വരെ ഈ നിയമം പല മാറ്റങ്ങൾക്കും കാരണമായതായിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിയമത്തെ ദുർബലപ്പെടുത്താനും അതിന്‍റെ വ്യവസ്ഥകൾ ഇല്ലായ്മ ചെയ്യാനും, മോദിക്ക് വേണ്ടി ചെണ്ടകൊട്ടുന്നവരെ കമീഷണർമാരാക്കാനുമുള്ള ശ്രമങ്ങൾ നിരന്തരം നടന്നുവരികയാണ്. ആർ.ടി.ഐയുടെ വെളിപ്പെടുത്തൽ പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതായി മാറിയപ്പോഴാണ് അദ്ദേഹം നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരുന്നത്. ഈ ഭേദഗതികളിൽ ചിലതിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ആർ.ടി.ഐ ഇപ്പോൾ ആർ.ഐ.പി/ ഓം ശാന്തി പദവിയിലേക്ക് അതിവേഗം നീങ്ങുന്നതിനാൽ ഹരജി പെട്ടെന്ന് കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

article-image

SADADSADSADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed