ഗായിക രഞ്ജിനി ജോസിന് യു.എ.ഇ ഗോൾഡൻ വിസ


പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ ആദരം , ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും രഞ്ജിനി ജോസ് ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നേരത്തെ തെന്നിദ്ധ്യൻ സംഗീത രംഗത്ത് നിന്നും എം.ജി ശ്രീകുമാർ, എം ജയചന്ദ്രൻ , സിതാര കൃഷ്ണകുമാർ, ഗോപി സുന്ദർ , അമൃത സുരേഷ്, അഫ്സൽ, ദേവാനന്ദ്, മധു ബാലകൃഷ്ണൻ, ലക്ഷ്മി ജയൻ, സ്റ്റീഫൻ ദേവസ്സി, ആൻ ആമി, അക്ബർ ഖാൻ, സുമി അരവിന്ദ് ഉൾപ്പെടെയുള്ള ഗായകർ ഗോൾഡൻ വിസ നേടിയത് ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു. മേലെവാര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിൽ ഗായിക കെ.എസ് ചിത്രക്കൊപ്പമാണ് രഞ്ജിനി സിനിമ പിന്നണി ഗാനരംഗത്തെത്തുന്നത് . കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇരുന്നൂറിൽ പരം സിനിമകളിൽ രഞ്ജി ഹരിദാസ് ആലപിച്ചിട്ടുണ്ട്.

article-image

asdadsadsadsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed