ഇസ്രയേൽ‍−ഹമാസ് യുദ്ധം; ഇന്ത്യന്‍ തീർ‍ത്ഥാടകരെയും വിദ്യാർ‍ത്ഥികളെയും തിരികെയെത്തിക്കാന്‍ ശ്രമം


ഹമാസ്−ഇസ്രയേൽ‍ യുദ്ധ പശ്ചാത്തലത്തിൽ‍ ഇന്ത്യന്‍ തീർ‍ത്ഥാടക സംഘത്തെ തിരികെ എത്തിക്കാന്‍ ശ്രമം. തിർ‍ത്ഥാടകൾ‍ ഉൾ‍പ്പടെ ഉള്ളവരെ കെയ്‌റോയിൽ‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈജിപ്ത് അതിർ‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാർ‍ഗമായിരിക്കും കെയ്‌റോയിൽ‍ എത്തിക്കുക. എതാനും ഇന്ത്യന്‍ തീർ‍ത്ഥാടക സംഘങ്ങൾ‍ ഇസ്രായേൽ‍ സേനയുടെ അകമ്പടിയിൽ‍ താബ അതിർ‍ത്തി കടന്നു. താബയിൽ‍ നിന്ന് ആറുമണിക്കൂർ‍ കൊണ്ട് കെയ്‌റോയിലേക്ക് എത്താം. പെരുമ്പാവൂർ‍ സ്വദേശി സി എം മൗലവിയുടെ നേതൃത്വത്തിൽ‍ പുറപ്പെട്ട 45 അംഗ സംഘമാണ് ആദ്യമായ് താബ അതിർ‍ത്തി കടന്നത്. മുംബൈയിൽ‍ നിന്നുള്ള 38 അംഗ സംഘവും താബ അതിർ‍ത്തിയിൽ‍ നിന്ന് കെയ്‌റോയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇസ്രയേലിൽ‍ നിന്ന് ഇന്ത്യന്‍ വിദ്യാർ‍ത്ഥികളെയും സഞ്ചാരികളെയും സുരക്ഷിതരായി മടക്കി കൊണ്ടുവരാനുള്ള നീക്കങ്ങൾ‍ ഇന്ത്യ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് നടപടി. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങൾ‍ ഉപയോഗിച്ച് ഇവരുടെ മടങ്ങിവരവ് സാധ്യമാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് നിർ‍ണായകമായ ആശയ വിനിമയങ്ങൾ‍ ഇന്ന് നടക്കും. 18,000ത്തോളം ഇന്ത്യക്കാരാണ് ഇസ്രായേലിൽ‍ ഉള്ളത്.

article-image

േുേു

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed