കാമുകനെ കാണുന്നത് വിലക്കിയ അമ്മയ്ക്ക് വിഷം നൽകി 16കാരി
ഉത്തർപ്രദേശിൽ കാമുകനെ കാണുന്നത് വിലക്കിയ അമ്മയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ച് 16കാരി. വിഷം കലർത്തിയ ചായ കുടിച്ച് അമ്മ ബോധം കെട്ടു വീണതിനെ തുടർന്ന് പരിഭ്രാന്തരായ പെൺകുട്ടി അയൽവാസികളുടെ സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം.
കാമുകനായ ഹിമാൻഷു കുമാറിനെ കാണരുതെന്ന് അമ്മ പറഞ്ഞതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. കാമുകനെ കാണരുതെന്നും അനുസരിച്ചില്ലെങ്കിൽ വീട്ടില്‍ പൂട്ടിയിടുമെന്നും അമ്മ മകള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. തുടർന്ന് പെൺകുട്ടി അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പതിനെട്ടുകാരനായ കാമുകനാണ് വിഷം എത്തിച്ച് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. സംഭവത്തിൽ പെൺകുട്ടിക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്തു.
FBCGBVFGFGHFGH