കേരളത്തിലെ ആയിരക്കണക്കിന് സഹകരണ ബാങ്കുകളിൽ ക്രമക്കേടുണ്ട്; ആരോപണവുമായി അനിൽ ആൻ്റണി


കേരളത്തിലെ ആയിരക്കണക്കിന് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും തട്ടിപ്പുകാർ പിടിക്കപ്പെടുന്നത് വരെ ബിജെപി സമര രംഗത്തുണ്ടാകുമെന്നും ബി ജെ പി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. പാവങ്ങളും സാധരണക്കാരും കഷ്ടപ്പെട്ട് ഉണ്ടാക്കിയ നിക്ഷേപം സർക്കാരും സി പി എമ്മും പിൻവാതിലിലൂടെ കൊള്ളയടിച്ച് ധൂർത്തടിച്ച് ജീവിക്കുകയാണ്. തട്ടിപ്പുകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇതിനെ പറ്റി അന്വേഷിക്കാൻ കോൺഗ്രസിന് താൽപര്യമില്ലെന്നും അനിൽ വിമർശിച്ചു.

ഇഡി അന്വേഷണം രാഷ്ട്രീയവൽക്കരിക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. അത് എന്തായാലും നടക്കില്ല. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അനിൽ ആരോപിക്കുന്നു.

You might also like

Most Viewed