ആഭ്യന്തരകാര്യങ്ങളില്‍ പാകിസ്ഥാന്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ഇന്ത്യ


ന്യൂഡല്‍ഹി: തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ഇന്ത്യ. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തികച്ചും ആഭ്യന്തരമാണെന്നും പാകിസ്ഥാന് ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാനാകില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 78-ാമത് സെഷനില്‍ പാകിസ്ഥാന്റെ കാവല്‍ പ്രധാനമന്ത്രി അന്‍വറുള്‍ ഹഖ് കാക്കര്‍ ജമ്മുകശ്മീര്‍ വിഷയം ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണം.

'ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ പ്രചരണങ്ങള്‍ നടത്തുന്നതിന് ഈ ഓഗസ്റ്റ് ഫോറം ദുരുപയോഗം ചെയ്യുകയാണ്. ഇതിലൂടെ പാകിസ്ഥാന്‍ ഒരു സ്ഥിരം കുറ്റവാളിയായി മാറുകയാണ്.' ജനറല്‍ അസംബ്ലിയുടെ രണ്ടാം കമ്മിറ്റിയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റല്‍ ഗെഹ്ലോട്ട് പ്രതികരിച്ചു. മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ലോകശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ഇത്.' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ഉടന്‍ തീവ്രവാദത്തിന് തടയിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനത്തിന്റെ താക്കോല്‍ കശ്മീരാണെന്ന് കഴിഞ്ഞ ദിവസം കാക്കര്‍ പറഞ്ഞിരുന്നു. 'ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാകിസ്ഥാന് അധികാരമില്ല,' എന്നായിരുന്നു ഇന്ത്യയുടെ മറുപടി. ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യത്തിലേക്ക് വിരല്‍ ചൂണ്ടാന്‍ ശ്രമിക്കുന്നതിന് മുമ്പ് പാകിസ്ഥാന്‍ സ്വന്തം വീട് ക്രമീകരിക്കുന്നത് നന്നായിരിക്കും.' എന്നും ഇന്ത്യ പറഞ്ഞു.

article-image

adsadsadsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed