ഡല്‍ഹിയില്‍ കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി യുവാവ്
ഡല്‍ഹിയില്‍ കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടിയ സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍. മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇയാൾ സിമൻറ് കൊണ്ട് ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യ ഡിഫന്‍സ് ഓഫീസര്‍ കോംപ്ലക്സിലെ സീനിയര്‍ സര്‍വേയര്‍ ആയ മഹേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഓഫീസിലെ ക്ലർക്കായ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
അനീഷിൽ നിന്ന് മഹേഷ് 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് തിരിച്ചുനല്‍കിയില്ല. കൂടാതെ തന്റെ കാമുകിയെ സീനിയര്‍ ഓഫീസര്‍ ശല്യപ്പെടുത്തിയതും അനീഷിന്റെ വിരോധത്തിനിടയാക്കി. ഇതേത്തുടർന്നായിരുന്നു കൊലപതാകം. കൃത്യമായ ആസുത്രണത്തിലൂടെയാണ് അനീഷ് കൊല നടത്തിയത്. ഓഗസ്റ്റ് 28ന് അവധി എടുത്ത പ്രതി മഹേഷിനെ ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
മഹേഷ് എത്തുന്നതിന് മുമ്പ് ലജ്പത് നഗർ, സൗത്ത എക്സ്റ്റൻഷൻ മാർക്കറ്റിൽ നിന്നും കൊലപാതകത്തിനാവശ്യമായ സാമഗ്രികൾ വാങ്ങി സൂക്ഷിച്ചു. വീട്ടിലെത്തിയ മഹേഷിനെ പൈപ്പ് ഉപയോഗിച്ച് പിന്നിൽ നിന്നും അടിച്ചു വീഴ്ത്തി. സംഭവസ്ഥലത്തു വെച്ചു തന്നെ മഹേഷ് മരിച്ചു. തുടര്‍ന്ന് സോണിപത്തിലെ തന്റെ വീട്ടിലേക്ക് പോയി. പിന്നേറ്റ് മടങ്ങിവന്ന് ഒന്നര അടി ആഴത്തില്‍ ഒരു കുഴിയെടുത്തു മൃതദേഹം കുഴിച്ചിട്ടു. സിമന്റ് കൊണ്ട് അടയ്ക്കുകയും ചെയ്തു. മഹേഷിന്റെ മൃതദേഹം സെപ്‌റ്റംബർ രണ്ടിന് പൊലീസ് കണ്ടെടുത്തു.
asdasadsdasas