രാജ്യത്ത് മൂന്നാം മുന്നണിക്ക് സാധ്യത; 'ഇൻഡ്യ'യുടെ സഖ്യകക്ഷിയാകാൻ ക്ഷണിക്കാത്തതിൽ പരാതിയില്ലെന്ന് ഉവൈസി


ന്യൂഡൽഹി: 2024 തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി. ഹിന്ദിഹൃദയ ഭൂമിയിലെ പല പാർട്ടികളും ഇൻഡ്യ സഖ്യത്തിനൊപ്പമില്ല. പ്രകിപക്ഷ സഖ്യത്തിൽ ഇല്ലാത്ത പാർട്ടികളെ ഉൾപ്പെടുത്തി ഒരു മൂന്നാം മുന്നണി ഉണ്ടാക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തന്നെ ക്ഷണിക്കാത്തതിൽ പരാതിയില്ലെന്നും ഉവൈസി പറഞ്ഞു. "ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമാകാൻ ക്ഷണിക്കാത്തതിൽ എനിക്ക് പരാതിയില്ല. മായാവതിയും കെ.സി.ആറും പോലുള്ള നേതാക്കൾ സഖ്യത്തിലില്ല. പല വടക്കുകിഴക്കൻ പാർട്ടികളും സഖ്യത്തിലില്ല. ഇൻഡ്യ സ്വയം പ്രഖ്യാപിത മതനിരപേക്ഷതയുടെ പാർട്ടിയായി മാറിക്കഴിഞ്ഞു. പ്രതിപക്ഷ സഖ്യത്തിൽ ഇല്ലാത്ത പാർട്ടികളെ ഉൾപ്പെടുത്തി മൂന്നാം മുന്നണി രൂപീകരിക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്" - ഉവൈസി പറഞ്ഞു.

28 പാർട്ടികളാണ് ഇതുവരെ ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായിരിക്കുന്നത്. പട്നയിലും, ബംഗളൂരുവിലും, മുംബൈയിലുമായി മൂന്ന് മീറ്റിങ്ങുകളും സഖ്യം സംഘടിപ്പിച്ചിരുന്നു. അതേസമയം ഉവൈസിയുടെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര രംഗത്തെത്തിയിരുന്നു. ഉവൈസിക്ക് അമിത് ഷാ എന്ന് പേരുള്ള സഖ്യകക്ഷിയുണ്ടെന്നും ഇന്ന് അത് രാജ്യത്തെ ജനങ്ങൾക്ക് വ്യക്തമായെന്നുമായിരുന്നു പവൻ ഖേരയുടെ പ്രതികരണം. മഹാരാഷ്ട്രയിൽ റാലി നടത്താനിരുന്ന അമിത് ഷാ, ഹൈദരാബാദിൽ കോൺഗ്രസ് റാലി നടത്തുന്നുണ്ട് എന്ന് അറിഞ്ഞതോടെ തെലങ്കാനയിലെത്തി. ഏറെ കാലമായി ഉവൈസി സംസ്ഥാനത്ത് ഒരു റാലി പോലും സംഘടിപ്പിച്ചിട്ടില്ല.എന്നാൽ ഇന്ന് ഉവൈസിയും റാലി സംഘടിപ്പിക്കുന്നുണ്ട്. ഇവർക്ക് മറ്റൊരു സുഹൃത്ത് കൂടിയുണ്ട്, ബി.ആർ.എസ്. അതുകൊണ്ട് ഇവരെ എ.ബി.സി (അസദുദ്ദീൻ ഉവൈസി, ബി.ആർ.എസ്, ചാണക്യൻ) എന്ന് വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

ddfdfadfsdfsds

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed