പിറന്നാള്‍ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ യാത്ര നടത്തി മോദി
പിറന്നാള്‍ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈന്‍, ദ്വാരക സെക്ടര്‍ 21 മുതല്‍ പുതിയ മെട്രോ സ്റ്റേഷനായ യശോഭൂമി ദ്വാരക സെക്ടര്‍ 25 വരെ നീട്ടുന്നതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്. 73-ാം പിറന്നാളിന്റെ നിറവിലാണ് പ്രധാനമന്ത്രി.
യാത്രക്കാരുമായും ഡല്‍ഹി മെട്രോ ജീവനക്കാരുമായും സംസാരിച്ച പ്രധാനമന്ത്രി യാത്രക്കാര്‍ക്കൊപ്പം സെല്‍ഫിക്കും പോസ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ മെട്രോ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജന്മദിനതത്തില്‍ വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
adsadsadsadsads