ഇന്ത്യ− കാനഡ സ്വതന്ത്രവ്യാപാരകരാറിലുള്ള ചർച്ചകൾ നിർത്തിവച്ചു


ഇന്ത്യ−കാനഡ ബന്ധം വഷളാകുന്നതിനെ തുടർന്ന് സ്വതന്ത്രവ്യാപാരകരാറിലുള്ള ചർച്ചകൾ നിർത്തിവച്ചു. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മോശമാകുന്നതിനെ തുടർന്നാണ് നടപടി. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചർച്ചകൾ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചർ‍ച്ചകൾ‍ നിർ‍ത്തിയതായി കാനഡ അറിയിച്ചിരുന്നു. 

ഈ വർഷം ഉഭയകക്ഷി കരാർ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നുവെന്ന് ഇരു രാജ്യങ്ങളും അറിയിച്ച് മൂന്നു മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.

article-image

xgxdfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed