സ്കിൻ കെയർ ബ്രാൻഡ് പ്രഖ്യാപിച്ച് നയൻതാര
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്റെ ചർമ്മസംരക്ഷണ ബ്രാൻഡായ 9 സ്കിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. ഉൽപ്പന്നങ്ങളുടെയും ഔദ്യോഗിക വിൽപ്പനയും വെബ്‌സൈറ്റും സെപ്റ്റംബർ 29ന് ലഭ്യമായി തുടങ്ങും. നേരത്തെ, ഡെർമറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേർന്ന് താരം ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു.
സെപ്തംബർ 14 ന് നയൻതാര തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സ്കിൻ കെയർ ബ്രാൻഡായ 9സ്കിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്. സെപ്തംബർ 29 മുതൽ ഉൽപ്പന്നങ്ങൾ വിൽക്കുമെന്ന് പ്രഖ്യാപിച്ച് അവർ ഒരു പ്രൊമോയും പങ്കിട്ടു. ഇന്ന് ഞങ്ങളുടെ ആറ് വർഷത്തെ അശ്രാന്ത പരിശ്രമവും സ്നേഹവും നിങ്ങളുമായി പങ്കുവെക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്ന പ്രോഡക്റ്റ്. ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ, ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ഹലോ പറയൂ! നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
ADSASAS