കാമുകിയെ മുക്കി കൊന്ന് മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി തള്ളി; യവാവ് അറസ്റ്റിൽ
മുംബൈ: കാമുകിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ 34കാരൻ അറസ്റ്റിൽ. കൊലക്ക് സഹായം ചെയ്ത ഇയാളുടെ ഭാര്യയെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നയ്ഗാവിലാണ് സംഭവം. ആഗസ്റ്റ് ഒമ്പതിനാണ് 34കാരനായ മനോഹർ ശുക്ല 28കാരിയായ തന്‍റെ കാമുകി നൈന മെഹ്തയെ നൈഗാവിലെ വസതിയിൽ വെച്ച് ബക്കറ്റിൽ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ഭാര്യ പൂർണിമയാണ് മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി മറയ്ക്കാൻ സഹായിച്ചത്. 150 കിലോമീറ്ററിലധികം സ്‌കൂട്ടറിൽ സഞ്ചരിച്ച് ഗുജറാത്തിലെ വൽസാദിലെ ഒരു അരുവിക്ക് സമീപം മൃതദേഹം ഉപേക്ഷിക്കാനാണ് ഇവർ പദ്ധതിയിട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംശയം തോന്നാതിരിക്കാൻ ദമ്പതികൾ രണ്ട് വയസുള്ള മകളെയും കൂട്ടിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു.
ആഗസ്ത് പകുതിയോടെ നൈനയുടെ സഹോദരി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. 2014ലാണ് നൈനയും മനോഹറും പ്രണയബന്ധം ആരംഭിക്കുന്നത്. ഇരുവരും ഒരു വർഷത്തോളം അയൽവാസികളായിരുന്നു. 2018ൽ പൂർണിമയുമായി വിവാഹം നടന്നെങ്കിലും ഇരുവരുടെയും ബന്ധം തുടരുകയായിരുന്നു. പൂർണിമ ഈ ബന്ധം കണ്ടെത്തിയപ്പോഴും അവർ ഇത് നിർത്താൻ തയ്യാറായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ വസായിലെ എവർഷൈൻ വീട്ടിൽ നിന്നാണ് മനോഹർ ശുക്ലയെ അറസ്റ്റ് ചെയ്തത്. ഭാര്യ പൂർണിമയെ പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ മനോഹർ കുറ്റം സമ്മതിച്ചു. തുടർന്നാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയായിരുന്ന മൃതദേഹം പച്ചകുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. 2019ൽ നൈന മനോഹറിനെതിരെ ബലാത്സംഗത്തിനും ആക്രമണത്തിനും രണ്ട് പരാതികൾ നൽകിയിരുന്നു. പരാതികൾ പിൻവലിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഹെയർ സ്റ്റൈലിസ്റ്റായ നൈനയുടെ ജീവനെടുത്തതെന്ന് മനോഹർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ASDDASADSADS