പാർലമെന്റിലെ 306 സിറ്റിംഗ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകൾ; ഏറ്റവും കൂടുതൽ ബിജെപിയിൽ
പാർലമെന്റിലെ 306 സിറ്റിംഗ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് കണക്കുകൾ. 306 സിറ്റിംഗ് എം.പിമാർക്കെതിരെയുള്ള കേസുകളിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകളാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ടിലാണ് കണ്ടെത്തൽ.
പാർലമെന്റിലെ ആകെയുള്ളതിൽ 40% എം.പിമാരും ക്രിമിനൽ കേസ് പ്രതികളാണെന്നാണ് റിപ്പോർട്ട്. കേസുള്ള എം.പിമാർ കൂടുതലുള്ളത് ഭരണകക്ഷിയായ ബി.ജെ.പിക്ക്. രാജ്യസഭയിലും ലോക്‌സഭയിലുമായി പാർട്ടിയുടെ 385 എം.പിമാരിൽ 139 പേരും (36 ശതമാനം) ക്രിമിനൽ കേസ് പ്രതികളാണ്.
dasdadads