ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പത്നിയും അക്ഷർധാം ക്ഷേത്രത്തിൽ സന്ദർശനം നടത്തി


ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പത്നി അക്ഷത മൂർത്തിയും പ്രസിദ്ധമായ അക്ഷർധാം ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ജി−20 സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇന്ന് രാവിലെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഇന്ത്യൻ വംശജരും ഹിന്ദുമത വിശ്വാസികളുമാ‌യ സുനകും മൂർത്തിയും ക്ഷേത്രത്തിൽ ആരതി ഉഴിയുകയും പൂജകൾ അർപ്പിക്കുകയും ചെയ്തു. 

ഇരുവരെയും ക്ഷേത്രഭാരവാഹികൾ പ്രത്യേകമായി സ്വീകരിച്ച് അകത്തളത്തിലേക്ക് ആനയിച്ചു. പ്രാർഥനകൾക്ക് ശേഷം, 100 ഏക്കറോളും വരുന്ന ക്ഷേത്രപരിസരത്തെ വാസ്തുവിദ്യാ വിസ്മയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഇരുവരും നടന്നുകണ്ടു. ക്ഷേത്രദർശനത്തിന് ശേഷമാണ് സുനക് ലോകനേതാക്കൾക്കൊപ്പം മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിക്കാനായി രാജ്ഘട്ടിലേക്ക് പോയത്.

article-image

xgdxfg

You might also like

Most Viewed