ഇന്ത്യയുടെ പേര് മാറ്റത്തെ എതിർക്കുന്നവർ രാജ്യം വിട്ട് പോകണമെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവ്
കൊൽക്കത്ത: ഇന്ത്യയെ ഭാരതം എന്ന് പുനർനാമകരണം ചെയ്യുമെന്നും പേര് മാറ്റത്തെ എതിർക്കുന്നവർ രാജ്യം വിട്ട് പോകണമെന്നും മേദിനിപൂർ എം. പിയും പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവുമായ ദിലീപ് ഘോഷ്. ചായ് പെ ചർച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദിലിപ് ഘോഷ്. പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വരുകയാണെങ്കിൽ കൊൽക്കത്തയിലെ വിദേശികളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഒരു രാജ്യത്തിന് രണ്ട് പേരുകളുണ്ടാകാൻ പാടില്ലെന്നും ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ന്യൂഡൽഹിയിൽ ഉള്ളതിനാൽ പേര് മാറ്റാനുള്ള ശരിയായ സമയമാണിതെന്നും മുതിർന്ന ബി.ജെ.പി നേതാവ് രാഹുൽ സിൻഹ നേരത്തെ പറഞ്ഞിരുന്നു. അതേസമയം പ്രതിപക്ഷസഖ്യമായ ഇൻഡ്യയോടുള്ള ഭയമാണ് ബി.ജെ.പിയെ പേര് മാറ്റമെന്ന ചിന്തയിലേക്ക് എത്തിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
SDDFSDFSSDFDFS