സോണിയയെ കണ്ടില്ല, എന്നും ബി.ജെ.പിയോടൊപ്പം: അമരീന്ദർ സിങ്
ചണ്ഡീഗഡ്: എപ്പോഴും ബി.ജെ.പിയോടൊപ്പമായിരിക്കുമെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. സോണിയ ഗാന്ധിയെ കണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അമരീന്ദർ സിങ് പറഞ്ഞു. എന്‍റെ മനസ് എപ്പോഴും ബി.ജെ.പി.യൊടോപ്പമാണ്. ഒരിക്കൽ ഒരു തീരുമാനം എടുത്താൽ അതിൽ മാറ്റം ഉണ്ടാവില്ല. അത് എന്‍റെ ജീവിത തത്വമാണ്- അമരീന്ദർ സിങ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ സത്യത്തിന്റെ കണിക പോലും ഇല്ലാത്തതാണെന്നും ബി.ജെ.പിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയോടും താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. 2021ലാണ് കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിക്ക് അമരീന്ദർ സിങ് രൂപം നൽകിയത്. പീന്നീട് പഞ്ചാബ് ലോക് കോൺഗ്രസ് ബി.ജെ.പിയോടൊപ്പം ചേരുകയായിരുന്നു.
ASDAADSDAS