ത്രിപുരയിൽ സിപിഎമ്മിന് തോൽവി; ബിജെപിക്ക് 87 ശതമാനം വോട്ട്
അഗർത്തല: ത്രിപുരയിലെ ബോക്സാനഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി സിപിഎം. ബിജെപിയുടെ തഫാജൽ ഹുസൈൻ 87.97 ശതമാനം വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ സിപിഎം സ്ഥാനാർഥി മിസാൻ ഹുസൈന് 10.07 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തഫാജൽ ഹുസൈൻ 34,146 വോട്ടുകൾ നേടിയപ്പോൾ മിസാൻ ഹുസൈന് 3,909 വോട്ടുകളാണ് ലഭിച്ചത്. സിപിഎം എംഎൽഎ ഷംസുൽ ഹഖിന്‍റെ നിര്യാണത്തെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് സിപിഎം നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ത്രിപുരയിലെ ധൻപുർ മണ്ഡലത്തിലും സിപിഎം തോൽവി ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ച പ്രതിമ ഭൗമിക് രാജിവച്ചതിനെത്തുടർന്നാണ് ധൻപുരിൽ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപി സ്ഥാനാർഥി 18,871 വോട്ടുകൾക്കാണ് സിപിഎമ്മിന്‍റെ കൗശിക് ചന്ദയെ പരാജയപ്പെടുത്തിയത്.
ADSADSDSADSADS