ത്രി​പു​ര ഉ​പ​തെ​ര​ഞ്ഞെ​ടുപ്പിൽ വ​ന്‍​തോ​തി​ല്‍ കൃ​ത്രി​മം: വോ​ട്ടെ​ണ്ണ​ല്‍ ബ​ഹി​ഷ്‌​ക​രി​ക്കാ​നൊ​രു​ങ്ങി സി​പി​എം


അഗര്‍ത്തല: ഉപതെരഞ്ഞെടുപ്പിൽ വന്‍തോതില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കാനൊരുങ്ങി സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി. ത്രിപുര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലാണ് ബഹിഷ്‌കരിക്കുക. കൃത്രിമം തടയാന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് സിപിഎം വിമര്‍ശിച്ചു. സെപാഹിജാല ജില്ലയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഈ മാസം അഞ്ചിനാണ് നടന്നത്. വലിയ തോതിലുള്ള കള്ളത്തരങ്ങള്‍ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളൊന്നും സ്വീകരിച്ചില്ല എന്നതാണ് ഖേദകരമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ നാരായണ്‍ കര്‍ ബുധനാഴ്ച രാത്രി പ്രതികരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഇടതുമുന്നണിയുടെ ആവശ്യവും തള്ളിയിയിരുന്നു. സിപിഎം എംഎല്‍എ സാംസുല്‍ ഹഖിന്‍റെ മരണത്തെ തുടര്‍ന്നാണ് ബോക്‌സാ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ ബിജെപിയുടെ തഫജല്‍ ഹുസൈന്‍ ആണ് സിപിഐഎമ്മിന്‍റെ മിസാന്‍ ഹുസൈനെതിരേ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് രാജിവച്ചതിനെ തുടര്‍ന്നാണ് ധന്‍പുരില്‍ തെരഞ്ഞെടുപ്പുണ്ടായത്. ധന്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിയുടെ ബിന്ദു ദേബ്‌നാഥും സിപിഎമ്മിലെ കൗശിക് ദേബ്‌നാഥും തമ്മിലുള്ള പോരാട്ടമാണ് നടന്നത്. രണ്ട് സീറ്റുകളിലും ശരാശരി 86.50% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളിലും കോണ്‍ഗ്രസും തൃപ്ര മോത പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.

article-image

WEWEWQEQWEQW

You might also like

  • Lulu Exchange
  • Straight Forward

Most Viewed