വനിത കോൺസ്റ്റബിളിനെ സ്റ്റേഷനിൽ കയറി മർദിച്ച രണ്ട് സ്ത്രീകൾക്കെതിരെ കേസ്


വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്റ്റേഷനിൽ കയറി മർദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെയിലായിരുന്നു സംഭവം. ചൊവ്വാഴ്ച താനെയിലെ ഷിൻ ഡായിഗർ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലിരുന്ന വനിതാ കോൺസ്റ്റബിളിനാണ് മർദനമേറ്റത്. അന്നേ ദിവസം തന്‍റെ ഭർത്താവിനെതിരെ പരാതി നൽകാൻ ഒരു സ്ത്രീയും അവരോടൊപ്പം രണ്ട് പുരുഷന്മാരും സ്റ്റേഷനിലെത്തിയിരുന്നു. പിന്നാലെ പരാതിക്കാരിയുടെ ഭർത്താവും രണ്ട് സ്ത്രീകളോടൊപ്പം സ്റ്റേഷനിലെത്തുകയായിരുന്നു. ഭാര്യയും ഭർത്താവിനോടൊപ്പം എത്തിയ സ്ത്രീകളും തമ്മിൽ വാക്കുതർക്കമുണ്ടായത് തടയാനെത്തിയപ്പോഴാണ് വനിതാ കോൺസ്റ്റബിളിന് മർദനമേറ്റതെന്നാണ് റിപ്പോർട്ട്. സ്ത്രീകൾ വനിതാ കോൺസ്റ്റബിളിനെ മുടിയിൽ പിടിച്ച് വലിക്കുകയും അസഭ്യം പറയുകയും ചെയ്തതായും മറ്റ് പൊലീസുദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

article-image

DSFDFSDFSDFS

You might also like

Most Viewed