ഹിമാചലില്‍ കനത്ത മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു; മരണം 60 കടന്നു


ഹിമാചലില്‍ കനത്ത മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു. ഇതുവരെ 60 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഷിംലയില്‍ മണ്ണിടിച്ചിലില്‍ മരിച്ച നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. 500ല്‍പരം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധയിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. ഷിംല, ഫതേഹ്പൂര്‍, ഇന്‍ഡോറ, കാംഗ്ര ജില്ലകളിലാണ് സൈന്യത്തെ വിന്യസിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വീടുകളില്‍ വിള്ളലോ മറ്റോ കണ്ടാല്‍ ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ്‌ നിര്‍ദേശിച്ചു.

article-image

ASDFASDDFDFDFS

You might also like

Most Viewed