ഇരുചക്ര വാഹനത്തിലെ യാത്ര; കുട്ടികൾക്ക് ഇളവില്ലെന്ന് കേന്ദ്രം
ഇരുചക്ര വാഹനങ്ങളിൽ ചെറിയ കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇളവ് നല്‍കുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എളമരം കരീം എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. 10 വയസുവരെയുള്ളവരെ ഇരുചക്ര വാഹനത്തിൽ മൂന്നാം യാത്രക്കാരായി അനുവദിക്കണം എന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.
തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്ത് എഐ കാമറ വഴി പിഴയീടാക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ബോധവത്കരണ നോട്ടീസ് നൽകൽ സമയം പൂർത്തിയായതിനെ തുടർന്നാണ് ഇന്ന് അർധരാത്രി മുതൽ പിഴ ചുമത്തലിലേക്ക് കടക്കുന്നത്.
dsfdsdfsdfsfds