ബാലസോർ അപകടം; പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി
ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. അപകടമേഖലയിൽ നിന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര നടത്തിയ ട്രെയിനിൽ മലയാളികളടക്കം 250 പേരാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ചെന്നൈയിലെത്തിയ മലയാളി യാത്രികരെ നോർക്ക മുഖേന കേരളത്തിലേക്ക് കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.
xzads