പാക് നുഴഞ്ഞുകയറ്റക്കാരനെ സുരക്ഷാസേന കൊലപ്പെടുത്തി
പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാസേന കൊലപ്പെടുത്തി. ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. മംഗു ചക് ബോർഡർ ഔട്ട്പോസ്റ്റിനു സമീപം പുലർച്ചെ 2.50നാണ് സംഭവം നടന്നത്.
വ്യാഴാഴ്ച പുലർച്ചെ രാജ്യാന്തര അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ഒരാളെ അതിർത്തി സുരക്ഷാസേന കാണുകയായിരുന്നു. വെടിയുതിർക്കുമെന്ന് സുരക്ഷാസേന അറിയിച്ചെങ്കിലും ഇയാൾ അതിർത്തിയെ സമീപിച്ചുകൊണ്ടിരുന്നു. തുടർന്നാണ് അതിർത്തി സുരക്ഷാസേന ഇയാൾക്ക് നേരെ വെടിയുതിർത്തത്. അവിടെ വച്ച് തന്നെ ഇയാൾ കൊല്ലപ്പെട്ടു.
dfcvsxzdfsz