ഗുസ്തി താരങ്ങളുടെ സമരം; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് സംയുക്ത കിസാൻ സഭ


ഗുസ്തി താരങ്ങളുടെ സമരത്തിൽ കർഷകർ ഇടപെടുന്നു. സംയുക്ത കിസാൻ സഭ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. ബ്രിജ് ഭൂഷൺ അയോദ്ധ്യ റാലി പ്രഖ്യാപിച്ച ജൂൺ 5ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ജൂൺ 1ന് ജില്ല താലൂക് തലങ്ങളിൽ ബ്രിജ് ഭൂഷണിൻ്റെ കോലം കത്തിക്കും. തൊഴിലാളി സംഘടനകൾ, മഹിളാ– യുവജന– വിദ്യാർത്ഥി സംഘടഭകളെ പ്രതിഷേധത്തിന്റെ ഭാഗമാക്കും.

തുടർ സമരപരിപാടികൾ സംബന്ധിച്ച് ഗുസ്തി താരങ്ങൾ ഉടൻ തീരുമാനം എടുക്കുമെന്നാണ് വിവരം. ജന്തർ മന്ദറിൽ ഇനി ഗുസ്തി താരങ്ങളെ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്ത സാഹചര്യത്തിൽ, സമരവേദി അടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കേണ്ടതുണ്ട്.

article-image

dfsdfsdfgs

You might also like

Most Viewed