ഡല്‍ഹിയില്‍ 16 കാരിയെ കാമുകന്‍ അതിക്രൂരമായി കൊലപ്പെടുത്തി


വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷഹബാദ് ഡയറി പ്രദേശത്ത് പതിനാറുകാരിയെ കാമുകന്‍ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഞായറാഴ്ചയാണ് മനഃസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. രോഹിണിയിലെ ഷഹബാദ് ഡയറിയിലെ ജെജെ കോളനിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ആണ് ആണ്‍ സുഹൃത്തായ സാഹില്‍ കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കിലും ശനിയാഴ്ച വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഞായറാഴ്ച തന്‍റെ സുഹൃത്തിന്‍റെ മകന്‍റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് സാഹില്‍ ആക്രമിച്ചത്. പ്രതി പെണ്‍കുട്ടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ദൃശ്യങ്ങള്‍ പ്രകാരം ഇയാള്‍ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുവച്ച് ആക്രമിക്കുകയാണ്. 20ല്‍പരം തവണയാണ് പ്രതി പെണ്‍കുട്ടിയെ തുടരത്തുടരെ കുത്തിയത്. താഴെ വീണ ഇരയുടെ തലയില്‍ പലവട്ടം ആഞ്ഞാഞ്ഞ് ചവിട്ടുകയും ചെയ്യുന്നുണ്ട്. സമീപത്തായി കിടന്ന വലിയൊരു കല്ലെടുത്ത് പ്രതി പെണ്‍കുട്ടിയുടെ ദേഹത്ത് നാലഞ്ചുവട്ടം ഇടുന്നതായും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ നിരവധിപേര്‍ ആ വഴി പോയിട്ടും ഒരാളൊഴിച്ച് ആരും പ്രതിയെ തടയുകയൊ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയൊ ചെയ്യുന്നില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

article-image

dfdfsdfs

You might also like

Most Viewed